Beneficiaries who were sanctioned a pension by the Aranmula Grama Panchayat before December 31, 2025, must complete the mustering process by October 31, 2026.
ആറന്മുള കണ്ണാടി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി.  രസം ഉപയോഗിച്ചുണ്ടാക്കുന്ന കണ്ണാടികളിൽ നിന്ന് വ്യത്യസ്തമായി ചില്ലിന് പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ ചില്ലുകണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.ജൂലൈ 2011 വരെ ഇന്ത്യയിൽ ഏകദേശം 153 ഓളം ഉൽപ്പന്നങ്ങൾക്കാണ് . ഭൂപ്രദേശസൂചിക ബഹുമതി(Geographical Indication tag)ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്.

ആറന്മുള കണ്ണാടി