ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ വിവരങ്ങൾ അപൂർണമാണ്
പൗരാവകാശ രേഖ 2024

ആറന്മുള ഗ്രാമ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങള്‍ക്ക് നല്‍കപ്പെടുന്ന സേവനം പരമാവധി വേഗത്തിലും, കാര്യക്ഷമമായും, അത്യന്തം സുതാര്യമായും ലഭ്യമാക്കമെന്ന സദുദ്ദേശം നിറവേറ്റുവാന്‍ പ്രതിജ്ഞാബന്ധമായ ഒരു ഭരണസമിതിയാണ് നിലവിലുള്ളത്. അവകാശ ബോധമുള്ള പൗര സമൂഹ സൃഷ്ടിയിലൂടെ രാഷ്ട്ര പുരോഗതി കൈവരിക്കുക എന്ന മഹത്തായ ലക്ഷ്യം നാം കൈവരിക്കേണ്ടിയിരിക്കുന്നു. ഒരു പൗരന്റെ അറിയുവാനുള്ള അവകാശം കൂടുതല്‍ ശക്തവും, ഫലപ്രദമാക്കുന്നതിനും, അതു വഴി ഭരണ സേവന മേഖലകളില്‍ അഴിമതി ഇല്ലാതാക്കി സാമൂഹിക നീതിയും സമയബന്ധിത സേവനവും പരമാവധി വേഗത്തില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുവാനുള്ള മാര്‍ഗ്ഗരേഖയായി ഇത് മാറും എന്ന ശുഭ പ്രതീക്ഷയോടെ ആറന്മുള ഗ്രാമ പഞ്ചായത്തിലെ പൊതുജന സമക്ഷം ഈ പൗരാവകാശ രേഖ സവിനയം സമര്‍പ്പിക്കുന്നു

  • പൗരാവകാശരേഖ2024