ആറന്മുള ഗ്രാമ പഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബര്‍ 31 തീയതിക്കകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ഷാജി ചാക്കോ

പ്രസിഡൻ്റ്

ദീപ നായർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജേക്കബ് റ്റി തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ദേവി രമേശ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സോമവല്ലി ദിവാകരൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

രാജേഷ് കുമാര്‍ ജെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആറൻമുള ഗ്രാമപഞ്ചായത്ത്പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ, പന്തളം ബ്ളോക്കിലാണ് ആറൻമുള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആറൻമുള, കിടങ്ങന്നൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആറന്മുള പഞ്ചായത്തിൽ 19വാർഡുകളുണ്ട്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 24.04 ചതുരശ്രകിലോമീറ്ററാണ്. ആദ്യം ഈ പഞ്ചായത്ത് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് ആലപ്പുഴ ജില്ലയുടെ ഭാഗമായെങ്കിലും 1983-ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചതോടെ ആറന്മുള പഞ്ചായത്ത് പത്തനംതിട്ടയുടെ ഭാഗമായി. വടക്കുഭാഗത്ത് പമ്പാനദിയും തെക്കുഭാഗത്ത് മെഴുവേലി, മുളക്കുഴ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് മല്ലപ്പുഴശ്ശേരിപഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചെങ്ങന്നൂർ നഗരസഭയുമാണ്. പൊതുവിരങ്ങൾജനസംഖ്യ - 28679 പുരുഷൻമാർ - 13605സ്ത്രീകൾ - 15074ജനസാന്ദ്രത - 1193സ്ത്രീ പുരുഷ അനുപാതം - 1108മൊത്തം സാക്ഷര - ( പുരുഷൻമാർ) - 96.99 സാക്ഷരത (സ്ത്രി പുരുഷമാർ ) 93.43

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ആദ്യം ആയ്നാട്ടിലും പിന്നീട് ഓടനാട്ടിലും ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം തെക്കുംകൂറിന്റെയും പന്തളത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും കീഴിലായി. മഹോദയപുരം കേന്ദ്രമാക്കി വാണിരുന്ന ചേരരാജാവിന്റെ ആധിപത്യവും ഇവിടെ നിലനിന്നിരുന്നതായി പറയപ്പെടുന്നു. ആറുമുളകെട്ടിയ ചങ്ങാടത്തില്‍ ശ്രീകൃഷ്ണനും ബലരാമനും കൂടി പമ്പാനദിയില്‍ കൂടി വന്നുവെന്നും ആറന്മുളയെത്തിയപ്പോള്‍ കരയ്ക്ക് അടുത്ത് ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന ഭാഗത്ത് വിശ്രമിച്ചുവെന്നും ആ സ്ഥലം ആറന്മുളയായെന്നുമാണ് സ്ഥലനാമഐതിഹ്യം. കുറുമ്പന്‍ ദൈവത്തിന്റെ നേതൃത്വത്തില്‍ ആറന്മുള ക്ഷേത്രത്തിലേക്ക് ഹരിജനങ്ങള്‍ നടത്തിയ ക്ഷേത്രപ്രവേശനസമരം നവോത്ഥാനചരിത്രത്തിലെ സുപ്രധാന ഏടാണ്

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ഓപ്പറേഷന്‍ തൂഫാന്‍ 2.0

തദ്ദേശസ്വയംഭരണം, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി ലഹരിക്കെതിരായ ബോധവല്‍ക്കരണ സന്ദേശം സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരിയുടെ ദൂഷ്യവശങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായി ആറന്മുള ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച തൂഫാന്‍ 2.0ലഹരി വിരുദ്ധ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത