ആറന്മുള ഗ്രാമ പഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബര്‍ 31 തീയതിക്കകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

ആറൻമുള ഗ്രാമപഞ്ചായത്ത്

പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ, പന്തളം ബ്ളോക്കിലാണ് ആറൻമുള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആറൻമുള, കിടങ്ങന്നൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആറന്മുള പഞ്ചായത്തിൽ 19വാർഡുകളുണ്ട്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 24.04 ചതുരശ്രകിലോമീറ്ററാണ്. ആദ്യം ഈ പഞ്ചായത്ത് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് ആലപ്പുഴ ജില്ലയുടെ ഭാഗമായെങ്കിലും 1983-ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചതോടെ ആറന്മുള പഞ്ചായത്ത് പത്തനംതിട്ടയുടെ ഭാഗമായി. വടക്കുഭാഗത്ത് പമ്പാനദിയും തെക്കുഭാഗത്ത് മെഴുവേലി, മുളക്കുഴ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് മല്ലപ്പുഴശ്ശേരിപഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചെങ്ങന്നൂർ നഗരസഭയുമാണ്.

 

പൊതുവിരങ്ങൾ

ജനസംഖ്യ - 28679 

പുരുഷൻമാർ - 13605

സ്ത്രീകൾ - 15074

ജനസാന്ദ്രത - 1193

സ്ത്രീ പുരുഷ അനുപാതം - 1108

മൊത്തം സാക്ഷര - ( പുരുഷൻമാർ) - 96.99 

സാക്ഷരത (സ്ത്രി പുരുഷമാർ ) 93.43