ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആദ്യം ആയ്നാട്ടിലും പിന്നീട് ഓടനാട്ടിലും ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം തെക്കുംകൂറിന്റെയും പന്തളത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും കീഴിലായി. മഹോദയപുരം കേന്ദ്രമാക്കി വാണിരുന്ന ചേരരാജാവിന്റെ ആധിപത്യവും ഇവിടെ നിലനിന്നിരുന്നതായി പറയപ്പെടുന്നു. ആറുമുളകെട്ടിയ ചങ്ങാടത്തില്‍ ശ്രീകൃഷ്ണനും ബലരാമനും കൂടി പമ്പാനദിയില്‍ കൂടി വന്നുവെന്നും ആറന്മുളയെത്തിയപ്പോള്‍ കരയ്ക്ക് അടുത്ത് ഇപ്പോള്‍ ക്ഷേത്രം നില്ക്കുന്ന ഭാഗത്ത് വിശ്രമിച്ചുവെന്നും ആ സ്ഥലം ആറന്മുളയായെന്നുമാണ് സ്ഥലനാമഐതിഹ്യം. കുറുമ്പന് ദൈവത്തിന്റെ നേതൃത്വത്തില്‍ ആറന്മുള ക്ഷേത്രത്തിലേക്ക് ഹരിജനങ്ങള്‍ നടത്തിയ ക്ഷേത്രപ്രവേശനസമരം നവോത്ഥാനചരിത്രത്തിലെ സുപ്രധാന ഏടാണ്
കൂടുതൽ വായിക്കുക